top of page

മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ യൂറോപ്പ്–യുകെ കൺവൻഷൻ റോമിൽ

  • Apr 24
  • 1 min read

മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പ് - യു. കെ  കൺവൻഷൻ 2026 ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ റോമിൽവച്ച്  നടത്തപ്പെടുന്നു. “വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി” (United in Faith and Love) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം ഏപ്രിൽ 26 ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവാ തിരുവനന്തപുരത്ത് നിർവഹിച്ചു. യൂറോപ്പ്–യുകെ യുടെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ  കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനി യു. കെയിലും  കൺവെൻഷൻ കോർഡിനേറ്റർ മോൺസിഞ്ഞോർ കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ ഇറ്റലിയിലും  പ്രകാശനത്തിന്  നേതൃത്വം നൽകി.  കൺവൻഷനിൽ പങ്കുചേരുന്ന യു.കെ, ഇറ്റലി, ജർമ്മനി,  സ്വിറ്റ്സർലാന്റ് , അയർലൻഡ്, മാൾട്ട, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ  ഇടവകകളിലും  പ്രകാശന ചടങ്ങുകൾ  നടന്നു.   മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ  അഭിവന്ദ്യ ബസേലിയോസ് കാർഡിനൽ  ക്ലിമീസ് കത്തോലിക്കാ  ബാവാ, സഭയിലെ  മെത്രാന്മാർ, വൈദീകർ, സന്യസ്തർ, അത്മായ പ്രതിനിധികൾ തുടങ്ങിയവരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. കൺവൻഷൻ  നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് റോമിൽ പ്രവർത്തനങ്ങൾ  ആരംഭിച്ചുകഴിഞ്ഞു .



Prepared by: Fr. Dominic Moozhikkara OIC

Comments


bottom of page